ഉക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ റഷ്യൻ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അന്വേഷണാത്മക വെബ്സൈറ്റായ ദി ഇൻസൈഡറിന്റെ റിപ്പോർട്ടർ ഒക്സാന ബൗലിന ആണ് കൊല്ലപ്പെട്ടത്.
കീവിലും പടിഞ്ഞാറൻ നഗരമായ ലിവിവിലും പ്രവർത്തിച്ച് വരികയായിരുന്നു. കീവിലെ പോഡിൽ ഡിസ്ട്രിക്റ്റിലുണ്ടായ ഷെല്ലാക്രമണത്തിലാണ് ബൗലിന കൊല്ലപ്പെട്ടത്. റഷ്യൻ ആക്രമണത്തിൽ നഗരത്തിലുണ്ടായ നാശനഷ്ടങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടാകുന്നത്. ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇൻസൈഡർ റിപ്പോര്‍ട്ട് ചെയ്തു.
english summary;shellattack in kyiev
you may also like this video;