Site iconSite icon Janayugom Online

ഷെല്ലി ഒബ്രോയ് ഡൽഹി മേയര്‍

ഡൽഹി മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്രോയ്ക്ക് വിജയം. പത്തു വർഷത്തിനിടെ ആദ്യമായി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വനിതയാണ് ഷെല്ലി. പുതിയ ഭരണസമിതി നിലവില്‍ വന്നശേഷം നാലാം തവണയാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുന്നത്.

നേരത്തെ മൂ​ന്നു​​ത​വ​ണ കൗണ്‍സില്‍ ​ചേ​ർ​ന്നെ​ങ്കി​ലും നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ളു​ടെ വോ​ട്ടി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ് പൂര്‍ത്തിയാക്കാനായി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ട്ടി​മ​റി​ക്കാ​നു​ള്ള ബി​ജെ​പി നീ​ക്കത്തിനെതിരെ ആം ​ആ​ദ്മി പാ​ർ​ട്ടി സു​പ്രീം ​കോ​ട​തി​യെ സ​മീ​പി​ച്ച്​ അ​നു​കൂ​ല​വി​ധി നേ​ടി​യിരുന്നു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ്​ തി​യ​തി പ്ര​ഖ്യാ​പി​ച്ച​ത്. 250 അം​ഗ കോ​ർ​പ​റേ​ഷ​നി​ൽ 134 കൗ​ൺ​സി​ല​ർ​മാ​രാ​ണ് ആം ​ആ​ദ്​​മി പാ​ർ​ട്ടി​ക്കു​ള്ള​ത്. ബി​ജെ​പി​ക്ക് 105 അം​ഗ​ങ്ങ​ളും. സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ഒ​രാ​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തോ​ടെ അം​ഗ​ങ്ങ​ൾ 105 ആ​യി ഉയര്‍ന്നു. കോ​ൺ​ഗ്ര​സി​ന് എ​ട്ട്​ കൗ​ൺ​സി​ല​ർ​മാ​രാ​ണു​ള്ള​ത്.

 

Eng­lish Sam­mury: Shelly Oberoi first del­hi women may­or in 10 years

Exit mobile version