ഷേയ്ക്ക് തയ്യാറാക്കാനുള്ള രുചിയുള്ള ഷെമാം കൃഷി ചെയ്യുകയാണ് കഞ്ഞിക്കുഴി പതിനേഴാം വാർഡിൽ പുത്തൻവെളി സാംബശിവൻ.പാട്ടത്തിനും സ്വന്തമായും ഉള്ള രണ്ടര ഏക്കർ പാടശേഖരത്തിൽ കൃഷിയിറക്കിയ ഷെമാമിന്റെ വിളവെടുപ്പ് കൃഷി വകുപ്പു മന്ത്രിപി പ്രസാദ് നിർവഹിച്ചു. പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയൻ,കെ കെ കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്ണൻ ‚ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ ‚കർമ്മസേന കൺവീനർ ജി ഉദയപ്പൻ, പഞ്ചായത്തംഗം സി കെ ശോഭനൻ , കൃഷി ഓഫീസർ റോസ്മി ജോർജ് , ബ്ലോക്ക്പഞ്ചായത്തംഗംപി എസ്ശ്രീലത എന്നിവർ പങ്കെടുത്തു.
കത്തുന്ന ചൂടിൽഏറെ പണിപ്പെട്ടാണ് മറുനാടൻ പഴവർഗ്ഗമായ ഷെമാം വിളവാക്കിയത്.വിളഞ്ഞ ഷെമാമിന് ആവശ്യക്കാർ ഏറെയാണ്.
ചാണകവും കോഴി വളവുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.രാസവളവും കീടനാശിനിയും ഉപയോഗിക്കാത്ത നാടൻ ഷെമാമിന് രുചി കൂടുതലാണ്.നോമ്പുകാലമായതോടെ വലിയ ആവശ്യക്കാരാണ് ഉള്ളത്.തണ്ണിമത്തനും പൊട്ടു വെള്ളരിയും സലാഡു വെള്ളരിയും ഷെമാമിനൊപ്പം സാംബശിവൻ കൃഷി ചെയ്യുന്നുണ്ട്. പ്രാദേശിക മാർക്കറ്റിലാണ് വിപണനം

