Site icon Janayugom Online

ശിഖര്‍ ധവാനും അയേഷയും വേര്‍പിരിഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ശിഖര്‍ ധവാനും ഭാര്യ അയേഷ മുഖര്‍ജിയും വിവാഹമോചിതരായി. ദാമ്പത്യം അവസാനിപ്പിച്ചതായി അയേഷ സമൂഹമാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള അയേഷയുമായി 2012 ലായിരുന്നു ധവാന്റെ വിവാഹം. വിവാഹമോചനം സംബന്ധിച്ച് ശിഖര്‍ ധവാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

പൊതുവേദികളില്‍ ധവാനൊപ്പം മിക്കപ്പോഴും എത്താറുള്ളതിനാല്‍ അയേഷയെ ക്രിക്കറ്റ് ആരാധകര്‍ക്കും വളരെ സുപരിചിതമാണ്. ധവാനെക്കാള്‍ 10 വയസ് മുതിര്‍ന്നയാളാണ് അയേഷ. ധവാന്‍-അയേഷ ദമ്പതികള്‍ക്ക് സൊരാവര്‍ എന്ന മകനുണ്ട്. അയേഷയ്ക്ക് ആദ്യ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. ‘അയേഷ മുഖര്‍ജി’ എന്ന പേരില്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്.

Eng­lish sum­ma­ry; Shikhar Dhawan and Ayesha divorced

You may also like this video;

Exit mobile version