ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. സിനിമ നടൻ മാരിയാ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർക്ക് കഞ്ചാവും ലഹരി വസ്തുക്കളും പലതവണ കൈമാറിയിട്ടുണ്ടെന്ന് തസ്ലിമ എക്സൈസിനോട് വെളിപ്പെടുത്തി. ഇരുവര്‍ക്കും കൊച്ചിയിൽ വെച്ച് ലഹരി കൈമാറി എന്നാണ് യുവതിയുടെ മൊഴി. ഇവർ ഉൾപ്പടെ സിനിമ മേഖലയിലെ പ്രമുഖരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണിൽ കണ്ടെത്തി. രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടിയത്. തായ്‌ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന.
ഷൈനും ശ്രീനാഥ് ഭാസിക്കും ലഹരി നൽകാറുണ്ട്; ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി

