Site icon Janayugom Online

ചേര്‍ത്തല നഗരത്തില്‍ കാഴ്ചയുടെ വിരുന്നൊരുക്കി പടക്കപ്പല്‍ യാത്ര

ചേര്‍ത്തല നഗരത്തില്‍ കാഴ്ചയുടെ വിരുന്നൊരുക്കി പടക്കപ്പല്‍ യാത്ര. തണ്ണീർമുക്കത്ത് നിന്നും പുറപ്പെട്ട പടക്കപ്പലിന്റെ കരയാത്ര രണ്ടാം ദിനവും പൂർത്തിയാക്കി. ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ വെയ്ക്കാനായി കൊണ്ടുവന്ന നാവികസേനയുടെ വിരമിച്ച പടക്കപ്പലാണ് ആലപ്പുഴയിേലേയ്ക്ക് അടുക്കുന്നത്. കരയാത്രയുടെ രണ്ടാംദിനം തണ്ണീര്‍മുക്കം റോഡില്‍ വെള്ളിയാകുളത്തുനിന്നും ദേശീയപാതവരെ അഞ്ചുകിലോമീറ്ററോളമാണ് കപ്പലുവഹിച്ചുള്ള വാഹനം താണ്ടിയത്.

രണ്ടുദിവസത്തെ ഇടവേളക്കുശേഷമായിരുന്നു രണ്ടാംദിനയാത്ര. ഇതില്‍ 11 മണിക്കൂറിലാണ് ഇത്രയും ദൂരമെത്തിയത്. പോലീസൊരുക്കിയ ഗതാഗത ക്രമീകരണത്തിലും കെഎസ്ഇബിയും അഗ്‌നിശമന സേനയും വൈദ്യുതി ലൈനുകളും മരച്ചില്ലകളുടെയും തടസ്സങ്ങളകറ്റിയാണ് പടക്കപ്പലിന്റെ സുഗമയാത്രക്കു വഴിയൊരുക്കിയത്. കപ്പലിന്റെ യാത്രകാണാന്‍ റോഡിനിരുവശവും ജനങ്ങള്‍ നിറഞ്ഞിരുന്നു. തണ്ണീര്‍മുക്കം റോഡിലെ പ്രതിസന്ധികള്‍ കടന്ന് നഗരത്തിലെത്തിയതോടെ വാഹനത്തിന്റെ യാത്ര അല്‍പം വേഗത്തിലാക്കാനായി.

ആലപ്പുഴ പൈതൃക മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനയാണ് നാവികസേനയുടെ ഡീകമ്മീഷന്‍ ചെയ്ത ഫാസ്റ്റ് അറ്റാക്ക് ഇന്‍ഫാക്ട്81 കപ്പല്‍ എത്തിക്കുന്നത്. തണ്ണീര്‍മുക്കത്തുകായലിലെത്തിച്ച ശേഷമാണ് കരയാത്ര തുടങ്ങിയത്. ഇനി ദേശീയപാതയിലൂടെ രണ്ടു ദിവസം കൊണ്ട് ആലപ്പുഴയിലെത്തിക്കാനാണ് തീരുമാനം.

Exit mobile version