ഷിരൂരിൽ തിരച്ചിലിനിടെ കണ്ടെത്തിയത് അർജുന്റെ ലോറിയുടെ ഭാഗങ്ങളല്ലെന്ന് കണ്ടെത്തി. ലോറി ഉടമ മനാഫാണ് ലോറി അർജുന്റെത് അല്ലെന്ന് സ്ഥിരീകരിച്ചത്.ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണ്. രണ്ട് ടയറുകളാണ് ഇപ്പോൾ പുറത്തെടുത്തത്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഡിസ്‌കും ആക്സിൽ ഭാഗവും കറുപ്പ് നിറത്തിലുള്ളതായിരുന്നെന്നും ഇപ്പോൾ കണ്ടെത്തിയത് പഴയ ലോറിയുടെ ഭാഗങ്ങളാണെന്നും മനാഫ് പറഞ്ഞു. മൂന്ന് ദിവസം തിരച്ചിൽ നടത്താനാണ് ഡ്രഡ്ജർ കമ്പനിയുമായുള്ള കരാർ. രാവിലെ പുഴയിൽ നിന്ന് അക്കേഷ്യ മരക്കഷണങ്ങൾ മാൽപെ കണ്ടെത്തിയിരുന്നു. അർജുന്‍ ലോറിയിൽ കൊണ്ടുവന്ന തടികളാണിതെന്ന് മനാഫ് സ്ഥിരീകരിച്ചിരുന്നു.
ഷിരൂർ അപകടം; തിരച്ചിലിൽ ലഭിച്ചത് അർജുന്റെ ലോറിയുടെ ഭാഗമല്ല

