Site iconSite icon Janayugom Online

ഗ്യാന്‍വാപി മസ്‌ജിദിലെ ശിവലിംഗം: ഉത്തരവ് 11ന്

ഗ്യാൻവാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ കാര്‍ബണ്‍ ഡേറ്റിങ് നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാരാണസി കോടതി 11ന് വിധി പറയും. ശിവലിംഗത്തിന്റെ കാലപ്പഴക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള അഞ്ച് സ്ത്രീകളാണ് ഹര്‍ജി നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വിധി പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു.
ഗ്യാന്‍വാപി കേസില്‍ ഹിന്ദു വിഭാഗവും മസ്‌ജിദ് കമ്മിറ്റിയിലും നല്‍കിയ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയാക്കിയ കോടതി വിധിപറയാന്‍ മാറ്റിയിരിക്കുകയാണ്.
ഈ വര്‍ഷം ആദ്യത്തില്‍ ഗ്യാന്‍വാപി പള്ളിയുടെ പുറം ഭിത്തിയില്‍ സ്ഥിതി ചെയ്യുന്ന ഹൈന്ദവ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജിയില്‍ വാരാണസി കോടതി സര്‍വേയ്ക്ക് ഉത്തരവിട്ടിരുന്നു.
സര്‍വേ നടപടികള്‍ക്കിടെയാണ് പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു വിഭാഗം അവകാശപ്പെട്ടത്. അതേസമയം കണ്ടെത്തിയത് ജലധാരയാണെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ വിശദീകരണം. 

Eng­lish Sum­ma­ry: Shiv Lingam at Gyan­va­pi Masjid: Order dat­ed 11

You may like this video also

Exit mobile version