Site iconSite icon Janayugom Online

ദേശീയതലത്തില്‍ ബിജെപി വിരുദ്ധ മുന്നണിക്ക് പൂര്‍ണ്ണപിന്തുണയുമായി ശിവസേന

ദേശീയ തലത്തില്‍ ബിജെപി വരുദ്ധ സംഖ്യം രൂപീകരിക്കാന്‍ മുന്ഡകൈഎടുക്കുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആര്‍) വിന് ശിവസേനയുടെ പിന്തുണ. ഉദ്ധവ് താക്കറെയുമായി കെസിആര്‍ ചര്‍ച്ച നടത്തി. 

കെസിആര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് താക്കറെ പ്രഖ്യാപിച്ചു. ബിജെപി രാജ്യത്തിന്റെ ഫെഡറലിസം തകര്‍ത്തു. തരംതാണ രാഷ്ട്രീയമാണ് അവരുടേത്. ഹിന്ദുത്വം ഇതല്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. തെലങ്കാനയും മഹാരാഷ്ട്രയും തമ്മില്‍ 1000 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന കാര്യം സൂചിപ്പിച്ചാണ് കെസിആര്‍ പ്രതികരിച്ചത്. 

ഞങ്ങള്‍ ഇരുവരും പ്രായോഗിക തലത്തില്‍ സഹോദരങ്ങളാണ്. ചര്‍ച്ചകള്‍ ഇനിയും തുടരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈദരാബാദിലോ മറ്റോ അടുത്ത ചര്‍ച്ചകള്‍ നടക്കുമെന്നും കെസിആര്‍ പറഞ്ഞു. ഏറെ കാലം ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു ശിവസേന. 2019ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് ഇരുപാര്‍ട്ടികളും പിരിഞ്ഞത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പദവിയെ ചൊല്ലിയായിരുന്നു തര്‍ക്കം. ഹിന്ദുത്വ എന്നാല്‍ അക്രമവും പ്രതികാരവുമല്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ബിജെപി ഇതേ രാഷ്ട്രീയം തുടരുകയാണെങ്കില്‍ എന്താകും രാജ്യത്തിന്റെ ഭാവി എന്നും ഉദ്ധവ് താക്കറെ ചോദിച്ചു.

സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം വഷളാവുകയാണ്. ഫെഡറലിസം തകരുന്നു. ഈ രാഷ്ട്രീയം പ്രവര്‍ത്തികമാകില്ല. പുതിയ തുടക്കം ആവശ്യമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ചില സംസ്ഥാനങ്ങളെയും ചില ജനങ്ങളെയും കുറിച്ച് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്നും ഉദ്ധവ് താക്കറെ ചോദിച്ചു. കെസിആറും ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയും പ്രതിപക്ഷത്തെ നേതാക്കളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. കെസിആര്‍ അടുത്തിടെ തമിഴ്‌നാട്ടിലെത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയിരുന്നു.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈദാരാബാദില്‍ എത്തിയ വേളയില്‍ കെസിറുമായി ചര്‍ച്ച നടത്തിഎന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായും ചര്‍ച്ച പുരോഗമിക്കുന്നു. ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയുമായി അടുത്തിടെ കെസിആര്‍ ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തെ കാണാന്‍ ബെംഗളൂരുവില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ചര്‍ച്ച നടത്താന്‍ കെസിആറിന് പദ്ധതിയുണ്ട്. 

ബിജെപിയെ ഇനിയും ഭരണം ഏല്‍പ്പിച്ചാല്‍ രാജ്യം തകരുമെന്നാണ് കെസിആറിന്റെ അഭിപ്രായം. അതേസമയം, ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി. യുപിയില്‍ അഖിലേഷ് യാദവിനെ കൂടെ നിര്‍ത്താനും മമത ശ്രമം തുടങ്ങി.

ബിഹാറില്‍ നിതീഷ് കുമാറുമായി കഴിഞ്ഞ ദിവസം മമതയുടെ സഹായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞ ദിവസമാണ്.

Eng­lish Sumam­ry: Shiv Sena ful­ly sup­ports anti-BJP front at nation­al level

You may also like this video

Exit mobile version