Site iconSite icon Janayugom Online

പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തപ്പെടുന്നതായി ശിവസേന നേതാവ്

ShivsenaShivsena

ഗോവ നേതാക്കളുടെ ഫോൺ ചോർത്തപ്പെട്ടതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മുംബൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ സുദിൻ ധവാലിക്കർ, എംഎൽഎ വിജയ് സർദേശായി, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത്, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ന്നിട്ടുള്ളതായും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര മാതൃകയില്‍ പ്രതിപക്ഷത്തെ നിരവധി നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തപ്പെടുന്നു. ഉത്തര്‍പ്രദേശിലും ഫോണ്‍ ചോര്‍ത്തപ്പെടുന്നതായും അഖിലേഷ് യാദവിന്റെ കാര്യത്തിലും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോവയിലെ 40 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14നും വോട്ടെണ്ണൽ മാർച്ച് 10നും നടക്കും.

Eng­lish Sum­ma­ry: Shiv Sena leader says phone con­ver­sa­tions of oppo­si­tion lead­ers are being leaked

You may like this video also

Exit mobile version