Site iconSite icon
Janayugom Online

വോട്ട് അസാധുവാക്കി: ശിവസേന എംഎല്‍എ ഹൈക്കോടതിയില്‍

കഴിഞ്ഞ ആഴ്ച നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്റെ വോട്ട് അസാധുവാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ ശിവസേന എംഎല്‍എ ഹൈക്കോടതിയില്‍.

എംഎല്‍എ സുഹാസ് കാണ്ഡെയാണ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കമ്മിഷന്റെ നടപടി തന്റെ അന്തസിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കിയെന്നും വോട്ട് അസാധുവാക്കിയ തീരുമാനം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടെടുപ്പ് പ്രക്രിയ ലംഘിച്ചുവെന്ന ബിജെപിയുടെ ആരോപണത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാണ്ഡെയുടെ വോട്ട് അസാധുവാക്കിയത്. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കും.

വോട്ട് ചെയ്തശേഷം മടക്കിയില്ലെന്ന കാരണത്തിന്റെ പേരിലായിരുന്നു എംഎല്‍എയുടെ വോട്ട് അസാധുവായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയിലെ ആറ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ മൂന്നു സീറ്റുകളില്‍ ബിജെപി വിജയിച്ചു. ശിവസേന, സഖ്യകക്ഷിയായ കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികള്‍ ഓരോ സീറ്റുകളും നേടി.

Eng­lish sum­ma­ry; Shiv Sena MLA in High Court

You may also like this video;

YouTube video player
Exit mobile version