Site iconSite icon Janayugom Online

ശിവസേന പേരും ചിഹ്നവും തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി. ശിവസേന വിഷയത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവ്.
തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി നിലവിലെ സാഹചര്യത്തില്‍ സ്റ്റേ ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഉദ്ധവ് താക്കറെയുടെ ഹര്‍ജി പരിഗണിക്കുമെന്നും ബെഞ്ച് അറിയിച്ചു. താക്കറെയുടെ ഹര്‍ജിയില്‍ ഏകനാഥ് ഷിന്‍ഡെയ്ക്ക് കോടതി നോട്ടീസ് അയച്ചു. 

ശിവസേനയെന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും ഷിന്‍ഡെയ്ക്കും, തന്റെ വിഭാഗത്തിന് കത്തുന്ന തീപ്പന്തം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് താക്കറെയുടെ ഹര്‍ജി.

Eng­lish Sum­ma­ry: Shiv Sena name and sym­bol should remain sta­tus quo, says Supreme Court

You may also like this video

Exit mobile version