Site iconSite icon Janayugom Online

ശിവസേന വിമതര്‍ ഒളിയിടം മാറുന്നു; സുപ്രീംകോടതിയില്‍ വാദം ഇന്ന് 5 മണിക്ക്

ശിവസേന വിമതര്‍ അസമില്‍ നിന്ന് ഗോവയിലേക്ക്. നാളെ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഉദ്ധവ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ പിന്നാലെയാണ് കൂടുമാറ്റം. ഗവര്‍ണറുടെ നിര്‍ദേശത്തെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി ഇന്ന് വൈകീട്ട് അഞ്ചിന് ഹര്‍ജിയില്‍ വാദം കേള്‍ക്കും.

മൂന്ന് മണിക്ക് മുമ്പായി വിവാദവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കക്ഷികളോട് കോടതി നിര്‍ദേശിച്ചു. അഞ്ച് മണിക്ക് വാദം കേള്‍ക്കുേേമ്പാള്‍ ഓരോ കക്ഷികള്‍ക്കും അര മണിക്കൂര്‍ വീതം സമയം നല്‍കും. നാല് കക്ഷികളാണ് കേസിലുള്ളത്.രണ്ടു മണിക്കൂര്‍ നീളുന്ന വാദത്തിന് ശേഷം കോടതി ഇന്ന് രാത്രി വിധി പ്രസ്താവിക്കുമെന്നാണ് കരുതുന്നത്. നാളെ വിശ്വാസ വോട്ട് തേടണമെന്ന നിര്‍ദേശം നേരത്തെ സുപ്രീംകോടതി നല്‍കിയ ഉത്തരവിന് വിരുദ്ധമാണ് എന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കുമെന്ന വാര്‍ത്തകള്‍ വന്ന പിന്നാലെയാണ് ശിവസേന വിമതര്‍ ഗോവയിലേക്ക് പോകുന്നത്. ഗുവാഹത്തിയിലെ ഹോട്ടലില്‍ നിന്ന് ഗോവയിലെ ഹോട്ടലിലെത്തുന്ന വിമതര്‍ വിശ്വാസ വോട്ടെടുപ്പിന് തൊട്ടുമുമ്പായി നിയമസഭയിലെത്തുമെന്നാണ് പുതിയ വിവരം

Eng­lish Sum­ma­ry: Shiv Sena rebels seek refuge; Argu­ment in the Supreme Court today at 5 pm

You may also like this video:

Exit mobile version