Site icon Janayugom Online

മഹാരാഷ്ട്രയില്‍ ബിജെപിക്ക് എതിരെ ശിവസേന ഷിന്‍ഡെ വിഭാഗം ;മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് ചിറ്റമ്മയുടെസ്ഥാനമെന്ന്

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡയുടെ പാര്‍ട്ടിക്ക് ബിജെപി രണ്ടാനമ്മയുടെസ്ഥാനമാണ് നല്‍കുന്നതെന്നു പാര്‍ട്ടി എംപി ഗജാനനന്‍ കീര്‍ത്തിയുടെ പ്രസ്ഥാവന പുറത്തു വന്നതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള അകല്‍ച്ചകൂടുകയാണ്. പുത്തരിയിലെ കല്ലുകടി കൂടി,ക്കൂടി വരികയാണ്. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിലെ 22എംഎല്‍എമാരും, ഒമ്പത് എംപിമാരും പാര്‍ട്ടി വിടുകയാണെന്നും ബിജെപിയുമായുള്ള ബന്ധത്തില്‍ അവര്‍ അസംതൃപ്തരാണെന്നും ശിവസേന ഉദ്ദവ് താക്കറെ വിഭാഗത്തിന്‍റെ മുഖപത്രമായ സാമ്നെ കുറ്റപ്പെടുത്തുന്നു.

അസംതൃപ്തരുമായി ചര്‍ച്ച നടക്കുന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി വിനായക് റൗട്ട് പറഞ്ഞു. തങ്ങളുടെ മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഷിന്‍ഡെ വിഭാഗത്തിലെ മുതിര്‍ന്നനേതാവു കൂടിയാണ് ഗജാനന്‍ കിര്‍തികര്‍ നമ്മളെല്ലാം ശിവസേനക്കാര്‍എന്ന മുദ്രാവാക്യം ഉയര്‍ത്തി, ബിജെപിക്കെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. അത് സാമ്‌നയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബിജെപിയില്‍ നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കിര്‍തികര്‍ കുറ്റപ്പെടുത്തി. ബഹുമാനവും സ്വയം ബഹുമാനവും പണം കൊടുത്തു വാങ്ങാന്‍ കഴിയുന്നതല്ല. ഇങ്ങനെയെങ്കില്‍ 22 സീറ്റില്‍ ശിവസേന ഷിന്‍ഡെ വിഭാഗം മല്‍സരിക്കുമെന്നും ഗജാനന്‍ കിര്‍തികര്‍ പറഞ്ഞു. എന്നാല്‍ ബിജെപി മഹാരാഷ്ട്രയില്‍ ഷിന്‍ഡെ വിഭാഗത്തിന് അഞ്ചു മുതല്‍ ഏഴു വരെ സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് സാമ്‌ന പറയുന്നു.

Eng­lish Summary:
Shiv Sena Shinde fac­tion against BJP in Maha­rash­tra; Chi­ta­m­ma’s posi­tion for the Chief Min­is­ter’s party

You may also like this video:

Exit mobile version