ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ ഉദ്ധവ് താക്കറെ നൂറിലധികം സീറ്റുകളില്‍ വിജയിക്കുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. വിമത എം.എല്‍.എമാരോട് ജനങ്ങള്‍ക്ക് വെറുപ്പാണെന്നും ശിവസേനയെ പണം കൊണ്ടോ അധികാരം കൊണ്ടോ കീഴടക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം ഷിന്‍ഡെ സര്‍ക്കാര്‍ ആറ് മാസത്തിലധികം ഭരണത്തിലിരിക്കില്ലെന്നും അതിനുള്ളില്‍ തന്നെ രാജിവെക്കേണ്ടിവരുമെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന എംപിയുടെ പരാമര്‍ശം.
ഇടക്കാല തെരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ പോലും ശിവസേന എന്തായാലും 100ലധികം സീറ്റുകളില്‍ വിജയിക്കും. കാരണം ജനങ്ങള്‍ക്ക് പാര്‍ട്ടിയെ ചതിച്ച വിമത എംഎല്‍എമാരോട് അത്രയേറെ വെറുപ്പായിട്ടുണ്ട്. ഒരു എം.എല്‍.എ പാര്‍ട്ടി വിട്ടെന്ന് കരുതി അതിനര്‍ത്ഥം ശിവസേനയുടെ വോട്ടര്‍മാര്‍ ഇല്ലാതായെന്നല്ല,സഞ്ജയ് റാവത്ത് പറഞ്ഞു.മഹാരാഷ്ട്ര നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ട സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനെയും റാവത്ത് വിമര്‍ശിച്ചിരുന്നു.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയാണ് യഥാര്‍ത്ഥ ശിവസേനയെന്നും റാവത്ത് പറഞ്ഞു.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും ശിവസേനയും ചേര്‍ന്ന് 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ തിരിച്ചുപോകുമെന്നും നിയമസഭയില്‍ വിശ്വാസവോട്ട് നേടിയതിന് ശേഷം മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു
മഹാരാഷ്ട്രയില്‍ ഷിന്‍ഡെ സര്‍ക്കാര്‍ ആറു മാസത്തിലധികം നിലനില്‍ക്കില്ലെന്നും ഇടക്കാല തെരഞ്ഞെടുപ്പ് നടത്താന്‍ മഹാരാഷ്ട്ര തയ്യാറായിക്കോളൂവെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ നേരത്തെ പറഞ്ഞിരുന്നു.മഹാരാഷ്ട്രയില്‍ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വീഴാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇടക്കാല തെരഞ്ഞെടുപ്പിന് എല്ലാവരും തയ്യാറായിക്കൊള്ളുക, ശരദ് പവാര്‍ പറഞ്ഞു.
നിലവിലെ സംവിധാനത്തില്‍ ഷിന്‍ഡെയെ പിന്തുണച്ച വിമത എം.എല്‍എമാര്‍ അതൃപ്തരാണെന്നും അതിനാല്‍ തന്നെ ഇവരുടെ പിന്തുണയോടുകൂടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ അധിക കാലം നിലനില്‍ക്കുമെന്ന കാര്യത്തില്‍ ഉറപ്പൊന്നും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary: Shiv Sena will win more than 100 seats if by-elections are held, voters won’t be lost if one MLA leaves party: Sanjay Rawat
You may also like this video: