Site iconSite icon Janayugom Online

ഖുശ്ബു സുന്ദറിനെതിരെ അപകീർത്തികരമായ പരാമർശം : ശിവാജി കൃഷ്ണമൂർത്തിയെ ഡിഎംകെ പുറത്താക്കി

ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെയുടെ ചീഫ് എക്സിക്യൂട്ടീവ് സ്പീക്കർമാരിൽ ഒരാളായ ശിവാജി കൃഷ്ണമൂർത്തിക്കെതിരെ നടപടി. കൃഷ്ണ മൂർത്തിയെ പാർട്ടിയുടെ അടിസ്ഥാന അംഗത്വം ഉൾപ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്തതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈമുരുഗൻ അറിയിച്ചു.

അടുത്തിടെ ഡിഎംകെയുടെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് കൃഷ്ണമൂർത്തി സ്ത്രീകളെ അപകീർത്തിപ്പെടുത്തുകയും ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തുകയും ചെയ്തത്. ഇതിനെതിരെ ഖുശ്ബു രംഗത്തെത്തിയത്. സ്ത്രീകളെ ഇകഴ്ത്താൻ ഡിഎംകെയ്ക്ക് ആരാണ് അവകാശം നൽകിയത്? തന്നെപ്പോലുള്ള സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്നവരെ ഡിഎംകെ പിന്തുണയ്ക്കുന്നു. ഡിഎംകെ വക്താവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഖുശ്ബു പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് നടപടി.

ശിവാജി കൃഷ്ണമൂർത്തിയെ നേരത്തെ വിരുഗംപാക്കത്ത് നടന്ന യോഗത്തിൽ അപകീർത്തികരമായി സംസാരിച്ചതിന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: DMK spokesper­son Shiv­a­ji Krish­na­murthy expelled over ‘deroga­to­ry’ remarks against BJP’s Khush­bu Sundar
You may also like this video

Exit mobile version