പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മാപ്പിലും കെട്ടടങ്ങാതെ ശിവജി പ്രതിമ തര്‍ന്ന സംഭവം മാറിയിരിക്കുന്നു. നിര്‍മ്മാണത്തിലെ പിഴിവ് ചൂണ്ടിക്കാട്ടി മോഡിയുടെ പ്രധാന എതിരളി കൂടിയായ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ ഡി എ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തുന്നതിനിടെയാണ് പ്രതിമ നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി നിതിന്‍ ഗഡ്കരി രംഗത്തെത്തിയത്.
സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് എട്ടു മാസത്തിനിടെ തകര്‍ന്നു വീണ സംഭവത്തില്‍ പ്രധാനമന്ത്രിയും, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രി അജിത് പവാറും മാറി മാറി മാപ്പ് പറഞ്ഞെങ്കിലും വിവാദം കെട്ടടങ്ങിയില്ല.പ്രതിമ നിര്‍മിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചുന്നെങ്കില്‍ തകര്‍ന്നുവീഴില്ലായിരുന്നെന്നാണ് ഗഡ്കരിയുടെ വാദം. കടലോര മേഖലകളില്‍ തുരുമ്പ് പിടിക്കാത്ത അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സംഭവത്തിന്റെ ഉത്തരവാദിത്വം നാവികസേനയുടെ തലയില്‍ പഴിചാരി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പ്രതിമയുടെ നിര്‍മാണവും സ്ഥാപനവും നടന്നതെന്ന് നാവികസേന വ്യക്തമാക്കിയതും തിരിച്ചടിയായി.