Site iconSite icon Janayugom Online

മോഹൻലാലിനൊപ്പം ശബരിമല കയറിയ എസ് എച്ച് ഒയ്ക്ക് സ്ഥലംമാറ്റം

നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുദ്യോഗസ്ഥന് സ്ഥലംമാറ്റവും കാരണം കാണിക്കൽ നോട്ടിസും. തിരുവല്ല എസ് എച്ച് ഒ ആയിരുന്ന ബി സുനിൽ കൃഷ്ണനെതിരെയാണ് നടപടി. തിരുവല്ല ഡി വൈ എസ്പിയാണ് വിശദീകരണം തേടിയത്. ശബരിമലയിൽ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് എസ് എച്ച് ഒ അനുമതി തേടിയത്. മോഹൻലാലിനൊപ്പമാണ് മലകയറുന്നുതെന്ന എന്ന വിവരം ബോധപൂര്‍വം മറച്ചുവച്ചതിനാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മാർച്ച് 18 ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് നടൻ മോഹൻലാൽ ശബരിമല ദര്‍ശനത്തിനായി എത്തിയത്. എമ്പുരാൻ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്.

Exit mobile version