ശോഭന‑സെൻട്രൽ യൂത്ത് രാവണേശ്വരം യു.എ. ഇ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഏപ്രിൽ 27 ഷാർജയിൽ വെച്ച് നടന്ന സംഗമം ക്ലബ് രക്ഷാധികാരി എൻ.കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡണ്ട് ജിജീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശോഭന‑സെൻട്രൽ ചാരിറ്റി ചെയർമാൻ ടി.രഘുരാമൻ കൺവീനർ എ.സുബീർ ഭാരവാഹികളായ കെ.സനോജ്, സുജികണ്ടത്തിൽ കെ.രാജേന്ദ്രൻ, കെ.ദിവാകരൻ, കെ.ജയേഷ്കുമാർ ശശികുന്നുമ്മൽ, അനിലൻ കെ വി, മനു കുണ്ടത്തിൽ, ടി.എ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സെൻട്രൽ യൂത്ത് ക്ലബ് യുഎഇ സെക്രട്ടറി നിഷാന്ത് സ്വാഗതവും, ട്രഷറർ വിനീത് നന്ദിയും പറഞ്ഞു

