Site iconSite icon Janayugom Online

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം, അപകടം വീട്ടുകാര്‍ നോക്കി നില്‍ക്കെ

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പുത്തിഗെ, ആശാരിമൂലയിലെ നാഗേഷ് ആചാര്യയുടെ മകന്‍ രാജേഷ് ആചാര്യ (37)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതരമണിയോടെയാണ് സംഭവം. വീട്ടില്‍ ദീപാവലി ആഘോഷത്തിന് അലങ്കാര വിളക്ക് തൂക്കുന്നതിനിടയില്‍ ഷോക്കേറ്റ് രാജേഷ് തെറിച്ചു വീഴുകയായിരുന്നു. രാജേഷിനെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുമ്പള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: ഹേമലത. ഭാര്യ: പവിത്ര. മക്കള്‍: പ്രണ്‍വിത, ധന്‍വിത് ഏകസഹോദരനാണ്

Exit mobile version