പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ രണ്ടു പേര്‍ മരിച്ചു. പന്തളം കൂരമ്പാലയില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. കര്‍ഷകരായ കൂരമ്പാല തോട്ടുകര സ്വദേശികളായ പി ജി ഗോപാലപിള്ള, ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ് ഗോപാല പിള്ള പിടയുന്നതു കണ്ടാണ് കര്‍ഷകനും അയല്‍വാസിയുമായ ചന്ദ്രശേഖരന്‍ അവിടേക്ക് ഓടിയെത്തിയത്.
പന്നിശല്യം രൂക്ഷമായതിനാല്‍ പ്രദേശത്തെ വയലില്‍ വൈദ്യുതി കമ്പി കെട്ടിയിരുന്നു. അതില്‍ നിന്നുമാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി മോട്ടോര്‍പുരയില്‍ നിന്നുള്ള വൈദ്യുതി വിച്ഛേദിച്ച് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. പന്തളത്തു നിന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസും അന്വേഷണം നടത്തിവരികയാണ്.
English Summary: Shocked from pig trap in Pandalam; Two people died
You may also like this video