നോർവെയുടെ തലസ്ഥാനമായ ഒസ്ലോയിലെ നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിലെ പ്രതിയെന്നു കരുതുന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ലണ്ടൻ പബിലും സമീപത്തെ ക്ലബിലും തെരുവിലുമെല്ലാം ഇയാൾ വെടിയുതിർത്തു. വെടിവെപ്പ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ അക്രമിയെ പിടികൂടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഒസ്ലോയിലെ പ്രശസ്തമായ ഗേ ബാറും നൈറ്റ് ക്ലബുമാണ് ലണ്ടൻ പബ്. അക്രമത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.
English summary;Shooting at a nightclub in Norway; Two deaths
You may also like this video;