കൊളംബിയയിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പില്‍ 14 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് കൊളംബിയ പൊലീസ് അറിയിച്ചു. കുട്ടികള്‍ക്കുള്‍പ്പെടെയുള്ളവര്‍ക്കാണ് വെടിയേറ്റത്. മാളിലെ മൂന്ന് സന്ദര്‍ശകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായാണ് വെടിവയ്പ് നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
English summary; Shooting at a shopping mall in the US; 12 people were injured
You may also like this video;