Site iconSite icon Janayugom Online

ദക്ഷിണാഫ്രിക്കയിലെ ബാറിൽ വെടിവപ്പ്; 14 പേർ മരിച്ചു

ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹന്നാസ്ബർഗിൽ ബാറിലുണ്ടായ വെടിവെപ്പിൽ 14 പേർ മരിച്ചു. മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മിനിബസ് ടാക്സിയിൽ വന്നിറങ്ങിയ ഒരു കൂട്ടമാളുകളാണ് അക്രമികളെന്ന് പൊലീസ് പറയുന്നു.

വണ്ടിയിൽ വന്നിറങ്ങിയ ഉടൻ തന്നെ ഇവർ ബാറിന്റെ ഉടമകളിലിൽ ചിലർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് അപ്രതീക്ഷിത ആക്രമണം.

ഇന്ന് രാവിലെയാണ് പൊലീസ് എത്തി മൃതദേഹങ്ങൾ മാറ്റിയത്. സംഭവ സ്ഥലത്ത് നിന്ന് നിരവധി വെടിയുണ്ടകളാണ് കണ്ടെടുത്തത്. ഇതോടെയാണ് ഒരു സംഘമാളുകളാണ് ഇതിന് പിന്നിലെന്ന് പൊലീസ് കരുതുന്നത്. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

Eng­lish summary;shooting at Bar in South Africa; 14 peo­ple died

You may also like this video;

Exit mobile version