കാലിഫോർണിയയില്‍ കുടുംബസംഗമത്തിനിടെ വെടിവയ്പ്. നാലുപേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്റ്റോക്ടണിലെ ബാങ്ക്വറ്റ് ഹാളിലാണ് വെടിവയ്പ്പുണ്ടായത്. ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ടാണ് കുടുംബാംഗങ്ങൾ ഒത്തുകൂടിയത്. ആക്രമിയെ പിടികൂടാൻ സാധിച്ചിട്ടില്ല. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യക്തമായ ലക്ഷ്യത്തോടെയാണ് ആക്രമി ഹാളിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പിൽ സ്റ്റോക്ക്ടൺ വൈസ് മേയർ ജേസൺ ലീ അപലപിച്ചു.
കാലിഫോര്‍ണിയയില്‍ കുടുംബസംഗമത്തിനിടെ വെടിവയ്പ്; നാല് മരണം

