ഫിലിപ്പീന്‍സിലെ അറ്റീനോ ഡെ മനില സര്‍വകലാശാലയിലുണ്ടായ വെടിവയ്പില്‍ മുന്‍ മേയറടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ബാസിലന്‍ പ്രവിശ്യയിലെ ലാമിറ്റണ്‍ ടൗണ്‍ മുന്‍ മേയര്‍ റോസിറ്റ ഫുരിഗെയും സുഹൃത്തും യൂണിവേഴ്സിറ്റിയിലെ സുരക്ഷാ ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. മകളുടെ നിയമബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മേയര്‍.
മകള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകത്തിനുശേഷം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സ്ഥലത്തുണ്ടായിരുന്നവര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളുടെ രണ്ട് കൈത്തോക്കുകളുണ്ടായിരുന്നു. ഇയാൾ ഡോക്ടറാണ് മേയറായ റോസിറ്റയോടുള്ള ശത്രുതയാണ് കൊലപാതകത്തിന്റെ കാരണമെന്ന് ക്യുസോണ്‍ സിറ്റി പൊലീസ് മേധാവി ചീഫ് ബ്രിഗേഡ് ജനറല്‍ റിമസ് മെഡിന പറഞ്ഞു. ആക്രമ സംഭവത്തിനെ തുടര്‍ന്ന് സർവകലാശാല അടച്ചു.
English Summary:Shooting at graduation ceremony in Philippines; Three people were killed, including the former mayor
You may also like this video