Site iconSite icon Janayugom Online

സിഡ്നിയിൽ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വെടിവയ്പ്പ്; പത്ത് പേർ കൊല്ലപ്പെട്ടു

സിഡ്നിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ വെടിവപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു. സിഡ്നിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകീട്ട് 6.45 നാണ് സംഭവം. രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. അതേസമയം വെടിവയ്പ്പിന്റെ കാരണങ്ങളും പശ്ചാത്തലവും വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കറുത്ത വസ്ത്രധാരികളായ രണ്ട് പേരാണ് വെടിവയ്പ്പിന് പിന്നിലെന്ന് അറിയിച്ചു. ഏകദേശം 50 റൗണ്ട് വെടിവയ്പ്പ് നടന്നതായാണ് വിവരം. ആളുകൾ ചിതറിയോടിയതോടെ ഇരുവരും തുടരെ വെടിയുതിർക്കുകയായിരുന്നു. 

എട്ടുദിവസത്തെ യഹൂദ ഉത്സവമായ ഹാനക്കയുടെ ആദ്യ രാത്രിയിലാണ് വെടിവയ്പ്പുണ്ടായത്. ഉത്സവവുമായി ബന്ധപ്പെട്ട് കടല്‍ത്തീരത്ത് നൂറുകണക്കിന് ആളുകല്‍ ഒത്തുകൂടിയ സമയമായിരുന്നു. ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രതികരിച്ചു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നകത് വരെ ബോണ്ടി ബീച്ചിലേക്ക് പൊതുജനങ്ങളുടെ പ്രവേശനവും വിലക്കി. പിരക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും രക്ഷാപ്രവർത്തകർ അറിയിച്ചു. പൊലീസും എമർജൻസി റെസ്പോണ്ടന്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Exit mobile version