Site iconSite icon Janayugom Online

ജെറുസലേമിലെ വെടിവെയ്പ്പ്; മരണം 6 ആയി, നെതന്യാഹു സംഭവ സ്ഥലത്ത്

ജെറുസലേമിൽ ബസ് കാത്തുനിന്നവർക്ക് നേരെ നടന്ന വെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം ആറായി. ഗർഭിണി ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ സ്ഥിരീകരിച്ചു. രാമോട് ജംങ്ഷന് സമീപം പ്രാദേശിക സമയം രാവിലെ 10.15നാണ് തോക്കുധാരികളായ രണ്ട് പേർ ആക്രമണം നടത്തിയത്. ഇരുവരെയും വധിച്ചതായി ഇസ്രായേൽ പോലീസ് അറിയിച്ചു.

ആക്രമണം നടന്ന സ്ഥലം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. നൂറുകണക്കിന് ആക്രമണങ്ങൾ ഇസ്രായേൽ തടഞ്ഞുവെന്നും എന്നാൽ ഈ ആക്രമണം തടയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. വെടിവെയ്പ്പിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ഹമാസ് ആക്രമണത്തെ സ്വാഭാവിക പ്രതികരണമെന്നാണ് വിശേഷിപ്പിച്ചത്. ഇതിനിടെ, ഗാസ സിറ്റി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഗാസയിൽ ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇന്ന് മാത്രം ഗാസയിൽ 21 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Exit mobile version