Site iconSite icon Janayugom Online

ന്യൂയോർക്കിൽ വെടിവെപ്പ്; പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

ന്യൂയോർക്കിലെ മാൻഹാട്ടണിലുണ്ടായ വെടിവെപ്പിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ ലാസ് വേഗസ് സ്വദേശി ഷാൻ തമുറയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. നാഷണൽ ഫുട്ബോൾ ലീഗിന്റെ ഓഫീസും ബ്ലാക്ക്‌സ്റ്റോണിന്റെയും കോർപ്പറേറ്റ് ഓഫീസും ഉൾപ്പെടെ നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന 44 നിലകളുള്ള ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. 

തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറരയോടെയായിരുന്നു വെടിവെപ്പ്. അക്രമി തോക്കുമായി കെട്ടിടത്തിലേക്ക് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സംഭവത്തെ തുടർന്ന് കെട്ടിടം വലിയ പൊലീസ് വലയത്തിലാണ്. ആളുകൾ കെട്ടിടത്തിനകത്ത് തന്നെ തുടരണമെന്ന് പൊലീസ് നിർദേശം നൽകി. ബോംബ് സ്ക്വാഡും സംഭവസ്ഥലത്തുണ്ട്. 

Exit mobile version