Site iconSite icon Janayugom Online

വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ്; രണ്ട് നാഷണൽ ഗാർഡുകൾക്ക് പരിക്ക്, അക്രമി പിടിയിൽ

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമുണ്ടായ വെടിവയ്പ്പിൽ രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്ക് പരിക്കേറ്റു. ഇരുവരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് എഫ് ബി ഐ ഡയറക്ടർ കാഷ് പട്ടേലും വാഷിങ്ടൺ മേയർ മറിയൽ ബൗസറും അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. തോക്കുധാരിയായ അക്രമി രണ്ട് നാഷണൽ ഗാർഡ് അംഗങ്ങൾക്കെതിരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ജില്ലാ ഡെപ്യൂട്ടി പൊലീസ് മേധാവി പറഞ്ഞു. തുടർന്ന് ഒരു ഗാർഡ് തിരിച്ച് ആക്രമകാരിയെ വെടിവച്ചു. ആക്രമിയെന്ന് സംശയിക്കുന്ന റഹ്മാനുള്ള ലകൻവാൾ എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആദ്യം ഗാർഡുകൾ മരിച്ചെന്നായിരുന്നു വെസ്റ്റ് വിർജീനിയ ഗവർണർ പറഞ്ഞിരുന്നത്. പിന്നീട് ഇവർ ഗുരുതരാവസ്ഥയിലാണെന്ന് അദ്ദേഹം തിരുത്തുകയായിരുന്നു.

Exit mobile version