Site iconSite icon Janayugom Online

ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു

shootingshooting

26‑കാരിയായ ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായകിനെ കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബോളിവുഡ് നടന്‍ സോനു സൂദ് വരെയാണ് കൊണികയുടെ ഷൂട്ടിങിന്റെ ആരാധകര്‍. എന്നാല്‍ കൊണികയുടെ ദു­രൂഹ മരണം കുടുംബത്തോടൊപ്പം പലരെയും ഞെട്ടിച്ചിരിക്കുകയാണ്. നടന്‍ സോനു സൂദ് കൊണികയ്ക്ക് 2.5 ലക്ഷം വിലയുള്ള ജര്‍മ്മന്‍ റൈഫിള്‍ സമ്മാനമായി അയച്ചിരുന്നു.

ഒളിമ്പ്യന്‍ ഷൂട്ടിങ് താരമായ ജോയ്ദീപ് കര്‍മാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. സംസ്ഥാന തലത്തില്‍ നാല് സ്വര്‍ണം നേടിയ താരമാണ് കൊണിക. താരം ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ നാല് മാസത്തിനിടയില്‍ ഷൂട്ടിങ് താരങ്ങളായ ഖുഷ് സീറത് കൗറും ഹുനര്‍ദീപ് സിങ്ങും നമന്‍വീര്‍ സിങ്ങ് ബ്രാറും ആത്മഹത്യ ചെയ്തിരുന്നു. പഞ്ചാബില്‍ നിന്നുള്ള 17‑കാരിയായ ഖുഷ് സീറത് സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.

Eng­lish Sum­ma­ry : Shoot­ing star Kon­i­ca Layak has com­mit­ted suicide

You may like this video also

Exit mobile version