Site iconSite icon Janayugom Online

ഷൂട്ടിങ് താരത്തിന്റെ കൊലപാതകം: ജഡ്ജിയുടെ മകള്‍ അറസ്റ്റില്‍

ദേശീയ ഷൂട്ടിങ് താരത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മകളെ സിബിഐ അറസ്റ്റ് ചെയ്തു. സുഖ്മാന്‍പ്രീത് സിങ് എന്ന സിപ്പി സിദ്ദുവിന്റെ കൊലപാതകത്തിലാണ് ഹിമാചല്‍ പ്രദേശ് ആക്ടിങ് ചീഫ് ജസ്റ്റിസ് സബിനയുടെ മകള്‍ കkallyanല്യാണി സിങ്ങിനെ അറസ്റ്റു ചെയ്തത്. കൊല നടന്ന് ഏഴു വര്‍ഷം കഴിയുമ്പോഴാണ് കല്യാണിയെ അറസ്റ്റ് ചെയ്യുന്നത്.

സിദ്ദുവിനെ വെടിവച്ച ആളെ കല്യാണി അനുഗമിച്ചിരുന്നതായാണ് നിഗമനം. കേസിലെ ആദ്യ അറസ്റ്റാണിത്. ഇവരെ നാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
2015 സെപ്റ്റംബര്‍ 15നാണ് ചണ്ഡീഗഢിലെ സെക്ടര്‍ 27ലെ പാര്‍ക്കിനുള്ളില്‍ അഭിഭാഷകന്‍ കൂടിയായ സിപ്പി സിദ്ദു (35) വിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി മുന്‍ ജഡ്ജി എസ് എസ് സിദ്ദുവിന്റെ പേരക്കുട്ടിയാണ് സിപ്പി.

കേസിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കല്യാണിക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. 2016 ജനുവരിയിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും ഏജന്‍സി പ്രഖ്യാപിച്ചിരുന്നു.

Eng­lish sum­ma­ry; Shoot­ing star’s mur­der: Judge’s daugh­ter arrested

You may also like this video;

Exit mobile version