Site iconSite icon Janayugom Online

വാഹനമോഷണ കേസിലെ പ്രതിയെ ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് നാദാപുരം മുഹമ്മദാലിയെയാണ് (33) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം രണ്ടിന് വല്ലപ്പുഴ ചുങ്കപ്പിലാവിലെ സക്കീർ എന്നയാളുടെ ബൈക്കും മുപ്പതിനായിരം രൂപയും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ. വല്ലപ്പുഴയിൽ സക്കീർ നടത്തുന്ന കടയിൽ എത്തി ഭക്ഷണം ആവശ്യപ്പെടുകയും ഭക്ഷണം കഴിച്ചതിനു ശേഷം കടയിൽ ജോലിക്ക് നിൽക്കുകയും കടയയുടമയുടെ വിശ്രമ സ്ഥലത്തു നിന്ന് 30, 000 രൂപയും ബൈക്കും മോഷ്ടിച്ച് മുങ്ങുകയായിരുന്നു. സക്കീറിന്റെ പരാതിയെ തുടർന്ന് അന്വേഷണത്തിനിടെ കഴിഞ്ഞ മാസം ആറിന് നാദാപുരത്തുള്ള വിട്ടിൽ എത്തിയിട്ടുണ്ടെന്ന അറിഞ്ഞ പോലിസ് വീട്ടിലെത്തി പിടികൂടുകയായിരുന്നു. ലഹരിക്കടിമയായ പ്രതി പൊലിസിനെയും ആക്രമിച്ചു. സി എ രവികുമാർ, എസ് ഐ സേതുമാധവൻ, സി പി ഒ മാരായ അനിൽകുമാർ, റിയാസ്, സുരേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. 

Exit mobile version