Site iconSite icon Janayugom Online

മാധവിക്കുട്ടിയുടെ ഓര്‍മയ്ക്കായി ചെറുകഥാ രചന മത്സരം; ഹുസ്‌ന റാഫി വിജയി

പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ സ്മരണാര്‍ത്ഥം വനിതാ കലാസാഹിതി ഷാര്‍ജ യുഎഇയിലെ വനിതകള്‍ക്കായി സംഘടിപ്പിച്ച ചെറുകഥാ രചനാ മത്സരത്തില്‍ അബുദാബി സ്വദേശി ഹുസ്‌ന റാഫി വിജയിയായി. പി ശിവപ്രസാദ് നേതൃത്വം നല്‍കിയ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്.

ഒക്ടോബര്‍ 29ന് വൈകുന്നേരം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയില്‍ യുവകലാ സാഹിതി സംഘടിപ്പിക്കുന്ന മധുരം ജീവാമൃതം എന്ന സംഗീതവിരുന്നില്‍ വച്ച് കേരളത്തിന്റെ ബഹുമാനപ്പെട്ട ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി അവാര്‍ഡ് സമര്‍പ്പിക്കും.

Eng­lish sum­ma­ry; Short sto­ry writ­ing com­pe­ti­tion in mem­o­ry of Mad­havikut­ty; Hus­na Rafi is the winner

You may also like this video;

Exit mobile version