മണിപ്പൂർ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ. മണിപ്പൂർ സർക്കാരിന് സ്വാതി മലിവാൾ കത്തെഴുതി. ലൈംഗികാതിക്രമത്തെ അതിജീവിച്ചവരെ കാണാനാണ് സന്ദർശനമെന്ന് സ്വാതി മലിവാൾ വ്യക്തമാക്കി. അധ്യക്ഷയുടെ സന്ദർശനം ഇന്നലെ സർക്കാർ തടഞ്ഞിരുന്നു. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി സന്ദര്‍ശനം ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ ലൈംഗികാതിക്രമത്തിന് ഇരയായവരെ സന്ദര്‍ശിക്കുമെന്നും സര്‍ക്കാര്‍ മതിയായ സൗകര്യം ഒരുക്കണമെന്നും മലിവാള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എൻ ബിരേന്‍ സിങിനെ കാണാനും അവര്‍ അനുമതി തേടി. അതേസമയം, മെയ്തെയ് വിഭാഗത്തിനെതിരായ ഭീഷണിയെത്തുടര്‍ന്ന് മിസോറമില്‍ അതീവജാഗ്രത തുടരുകയാണ്. മെയ്തെയ്കള്‍ മിസോറം വിടണമെന്ന് വിഘടനവാദികള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് ആശങ്കയുയര്‍ന്നത്.
English Summary: should be allowed to visit Manipur; Swati Maliwal
You may also like this video