Site iconSite icon Janayugom Online

ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്തണമായിരുന്നു; ബിസിസിഐയെ വിമര്‍ശിച്ച് ഗാംഗുലി

ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നും ശ്രേയസ് അയ്യരെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ബിസിസിഐയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ ശ്രേയസിനെ ടീമിലുള്‍പ്പെടുത്തേണ്ടിയിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ശ്രേയസ്. അദ്ദേഹത്തെ പുറത്തുനിർത്തേണ്ട കളിക്കാരനേയല്ല. ഇപ്പോ­ള്‍ അദ്ദേഹം സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ സ്‌കോര്‍ ചെയ്യുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന് എ­ന്തു ചെയ്യാനാകുമെന്ന് കാണാന്‍ ഈ പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമായിരുന്നു-സൗരവ് ഗാംഗുലി പറഞ്ഞു. ഇന്ത്യക്കായി 14 ടെസ്റ്റില്‍ കളിച്ചിട്ടുള്ള ശ്രേയസ് ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ­സഞ്ചുറിയും നേടിയിട്ടുണ്ട്. 2024 ഫെ­ബ്രുവരിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാനമായി ടെസ്റ്റ് ജേഴ്സിയണിഞ്ഞത്.

Exit mobile version