Site iconSite icon Janayugom Online

ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരികരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഗില്‍ കളിച്ചേക്കില്ലെന്നാണ് വിവരം. പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കും. പനിയെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് താരത്തിന് ഡെങ്കി സ്ഥിരീകരിച്ചത്. അതേസമയം ഫോമില്‍ കളിക്കുന്ന ഗില്ലിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും.

ചെന്നൈയില്‍ ഇറങ്ങിയതു മുതല്‍ ശുഭ്മാന് കടുത്ത പനിയുണ്ടായിരുന്നു. പരിശോധനകള്‍ നടക്കുന്നതായും ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കളിക്കുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ടീമുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ അറിയിച്ചു. പത്തുദിവസത്തെയെങ്കിലും ഡെങ്കിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിശ്രമം വേണമെന്ന് അറിയിച്ചു.

Eng­lish Summary:Shubman Gill has dengue fever
You may also like this video

Exit mobile version