Site iconSite icon Janayugom Online

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്: രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം

shyamal mandalshyamal mandal

എന്‍ജിനീയറിങ് വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം വധശിക്ഷ. തിരുവനന്തപുരം സിബിഐ കോടതി രണ്ടാം പ്രതിയും ശ്യാമളിന്റെ കുടുംബസുഹൃത്തുമായ മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. മുഹമ്മദ് അലി കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ നേപ്പാള്‍ സ്വദേശി ദുര്‍ഗ ജെഗ് ബഹദൂര്‍ ഒളിവിലാണ്.

ആന്‍ഡമാന്‍ സ്വദേശിയാണ് മരിച്ച ശ്യാമള്‍ മണ്ഡല്‍. കൊലപാതകം നടന്നു പതിനേഴു വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വന്നത്. 2005ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശ്യാമളിനെ പണത്തിനായി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണ് കേസ്. ശ്യാമളിന്റെ കുടുംബ സുഹൃത്താണ് മുഹമ്മദ് അലി. കോവളം വെള്ളാറില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ശ്യാമള്‍ മണ്ഡലിന്റെ മൃതദേഹം കണ്ടെത്തിയത്. ശ്യാമള്‍ മണ്ഡലിന്റെ ഫോണ്‍ രേഖകളാണ് നിര്‍ണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദാലിയാണ് ശ്യാമളിനെ ഹോസ്റ്റലില്‍ നിന്നും വിളിച്ചുവരുത്തിയത്.
പണത്തിന് വേണ്ടിയാണ് കുടുംബ സുഹൃത്ത് മുഹമ്മദലിയും ദുര്‍ഹ ബഹദൂറും ചേര്‍ന്ന് വിദ്യാര്‍ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Eng­lish Sum­ma­ry: Shya­mal Man­dal mur­der case: Sec­ond accused Moham­mad Ali gets dou­ble life sentence

You may like this video also

Exit mobile version