Site iconSite icon Janayugom Online

കന്നുകാലി മോഷണം തടഞ്ഞ എസ്‌ ഐയെ വെട്ടിക്കൊന്നു

കന്നുകാലി മോഷണം തടയാന്‍ ശ്രമിച്ച പൊലീസുകാരനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. തിരുച്ചി നവല്‍പ്പെട്ട് പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐ ഭൂമിനാഥനാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുതടന്നു ദാരുണമായ സംഭവം. 

നവല്‍പ്പെട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കന്നുകാലികളെയും ആടുകളെയും മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുപോകുന്നത് പതിവാണ്. ഞായറാഴ്ച പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ്‌ഐ ബൈക്കില്‍ ചിലര്‍ ആടിനെ കടത്തിക്കൊണ്ടു പോകുന്നത് കണ്ടു. തുടര്‍ന്ന് എസ്‌ഐ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. എന്നാല്‍ പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ പൊലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ശരീരമാകെ വെട്ടിപരിക്കേല്‍പ്പിച്ച്‌ മരണം ഉറപ്പു വരുത്തിയ ശേഷം സമീപത്തെ റെയില്‍വേ ഗേറ്റിനരികെ മൃതദേഹം ഉപേക്ഷിച്ചു. രാവിലെ ഇതുവഴിയെത്തിയ നാട്ടുകാരാണ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.

സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപവാസികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
Eng­lish sum­ma­ry; SI hacked to death for pre­vent­ing cat­tle theft
you may also like this video;

Exit mobile version