Site iconSite icon Janayugom Online

നേട്ടങ്ങളുടെ റണ്‍വേ തെറ്റാതെ സിയാല്‍; വരുമാനത്തിൽ 31.6 ശതമാനം വർധന

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2023–24 സാമ്പത്തിക വര്‍ഷത്തില്‍ 1,014 കോടി രൂപയുടെ മൊത്തവരുമാനം നേടി. 412.58 കോടി രൂപയാണ് അറ്റാദായം.

മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 770.90 കോടി രൂപയായിരുന്നു സിയാലിന്റെ മൊത്തവരുമാനം. 2023–24‑ല്‍ 31.6 ശതമാനമാണ് വരുമാനം വര്‍ധിച്ചത്. നികുതിയ്ക്ക് മുമ്പുള്ള ലാഭം 552.37 കോടി രൂപയാണ്. നികുതി കിഴിച്ച് 412.58 കോടിയും. മുന്‍വര്‍ഷം ഇത് 267.17 കോടി രൂപയായിരുന്നു. 54.4 ശതമാനമാണ് വര്‍ധന.

വ്യോമയാന മേഖലയിലെ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ വരുംവര്‍ഷങ്ങളില്‍ ഒട്ടേറെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. 560 കോടി രൂപ ചെലവിട്ട് നടത്തുന്ന അന്താരാഷ്ട്ര ടെര്‍മിനല്‍ വികസനം, 152 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന കൊമേഴ്സ്യല്‍ സോണ്‍ നിര്‍മ്മാണം എന്നിവയാണ് പ്രധാനം. ആഭ്യന്തര ടെര്‍മിനല്‍ വലിപ്പം കൂട്ടുന്ന പദ്ധതിയും പരിഗണനയിലുണ്ട്.

Exit mobile version