Site iconSite icon Janayugom Online

രാജസ്ഥാനില്‍ സിക്കിൾ സെൽ രോഗം പടരുന്നു; 10,000 ത്തിലധികം പേർ രോഗബാധിതര്‍

രാജസ്ഥാനിലെ ഒൻപത് ആദിവാസി ജില്ലകളിൽ നിന്നുള്ള 10,000ത്തിലധികം ആളുകൾക്ക് ഗുരുതരമായ സിക്കിൾ സെൽ രോഗം ബാധിച്ചതായി കണ്ടെത്തി. സംസ്ഥാനത്തെ മെഡിക്കൽ ആൻഡ് ഹെൽത്ത് വകുപ്പിന്റെ സമീപകാല റിപ്പോർട്ടിലാണ് വെളിപ്പെടുത്തല്‍. റിപ്പോർട്ട് പ്രകാരം, 2980 പേരിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 7766 പേരിൽ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 

ആദിവാസി മേഖലകളായ ബാരൻ, രാജ്സമന്ദ്, ചിറ്റോർഗഡ്, പാലി, സിരോഹി, ദുൻഗർപൂർ, ബൻസ്വര, പ്രതാപ്ഗഡ്, ഉദയ്പൂർ എന്നി ജില്ലകളില്‍ രോഗം പടർന്നുപിടിക്കുന്നത്. രോഗം പടരുന്നതിന്റെ കാരണങ്ങൾ വ്യക്തമല്ലെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ. എച്ച്.എൽ. തബിയാർ പറഞ്ഞു. കൂടാതെ ഈ രോഗം അവരുടെ കുട്ടികളെയും ബാധിക്കാൻ സാധ്യതയുള്ളതിനാൽ പരസ്പരം വിവാഹം കഴിക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. 

Exit mobile version