സിദ്ധരാമയ്യുയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ചെയ്തുന്ന ചടങ്ങില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും, തൃണമൂല്‍കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി പങ്കെടുക്കാന്‍ സാധ്യതയില്ലന്നും, പകരം അവരുടെ പ്രതിനിധിആയിരിക്കും പങ്കെടുക്കുകയെന്നു റിപ്പോര്‍ട്ടുകള്‍
20ന് ബെംഗളൂരുവില്‍ വെച്ച് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി മമതക്കും ക്ഷണം ലഭിച്ചിരുന്നു.സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ മമത പങ്കെടുക്കുന്നത് പ്രതിപക്ഷ ഐക്യത്തിന് നിര്‍ണായകമായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ഫലത്തിന് ശേഷം കോണ്‍ഗ്രസ് ശക്തമായുള്ളിടത്ത് അവരെ പിന്തുണക്കുമെന്നും മമത പറഞ്ഞിരുന്നു.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി എന്നിവരെ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗെ നേരിട്ടാണ് സത്യപ്രതിജ്ഞാചടങ്ങില്‍ വിളിച്ചിരിക്കുന്നത്ബിഹാര്‍ മുഖ്യമന്ത്രി യും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ശിവസേന നേതാവ്ഉദ്ധവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍, നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഒഡീഷ മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീന്‍ പട്നായിക്, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു, എന്നിവരെയാണ് മമതയെ കൂടാതെ പ്രതിപക്ഷത്ത് നിന്ന് ക്ഷണിച്ചിരിക്കുന്നത്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും വേദിയിലുണ്ടാകും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
English Summary:
Siddaramaiah’s swearing-in ceremony; Mamata will not attend and will be replaced by a representative
You may also like this video: