Site icon Janayugom Online

സിദ്ദു മൂസെവാല കൊലപാതകം; മുഖ്യപ്രതി പിടിയില്‍

siddu

പ്രശസ്ത പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ കേ­സിലെ മുഖ്യപ്രതി സച്ചിന്‍ ബിഷ്ണോയി അസര്‍ബൈജനാലില്‍ പിടിയിൽ. ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറിന്റെയും അനുയായിയാണ് സച്ചിന്‍ ബിഷ്ണോയി.
തിലക് രാജ് ടൊടേജ എന്ന് വ്യാജ പേരിലാണ് സച്ചിന്‍ ബിഷ്ണോയി ഇന്ത്യ വിട്ടത്. സന്‍ഗം വിഹാര്‍, ഡല്‍ഹി എന്ന വിലാസത്തിലാണ് പാസ്പോര്‍ട്ട്. പാസ്പോര്‍ട്ടിന്റെ നടപടിക്രമങ്ങള്‍ക്കായി ‍ഡല്‍ഹിയിലെ പാസ്പോര്‍ട്ട് ഓഫീസില്‍ സച്ചിന്‍ ബിഷ്ണോയി എത്തിയിരുന്നതായും പഞ്ചാബ് പൊലീസ് അറിയിച്ചു. അതേസമയം സച്ചിന്‍ ബിഷ്ണോയിയെ വിട്ടുകിട്ടുന്നതിന് അസര്‍ബൈജാന്‍ സര്‍ക്കാരിനെയും പൊലീസിനെയും ബ­ന്ധപ്പെടുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മൂസെവാലയെ കൊലപ്പെടുത്തി­യത് താനാണെന്ന് മേയ് 29ന് സ്വദേശമായ മാന്‍സയില്‍വച്ച് സച്ചിന്‍ ബിഷ്ണോയി അവകാശവാദം ഉന്നയിച്ചിരുന്നു. ഇ­തിന് പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു.
മൂസെവാല കൊലപാതകവുമായി ബന്ധപ്പെട്ട് 26ന് 1850 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ഗു­ണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി ഉള്‍പ്പെടെ 24 പേരാണ് പ്രതികള്‍.
ഗായകനും രാഷ്‌ട്രീയക്കാരനുമായ സിദ്ദു മൂസാവാല മേയ് 29ന് പഞ്ചാബിലെ മാൻസ ജില്ലയിൽ വച്ചാണ് വെ­ടിയേറ്റ് കൊല്ലപ്പെട്ടത്. 

Eng­lish Sum­ma­ry: Sid­du Moose­wala mur­der; The main accused is under arrest

You may like this video also

Exit mobile version