പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പൊലീസ് ചൊവ്വാഴ്ച അറിയിച്ചു. ഗായകന്റെ കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരും കുറ്റവാളികളെ സംരക്ഷിച്ചവരുമാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് വിവരം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള നാലുപേരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
ഹരിയാനയിലെ സിർസയിൽ നിന്നുള്ള കെക്ദ എന്ന സന്ദീപ് സിംഗ്, ബതിൻഡയിലെ തൽവണ്ടി സാബോയിലെ മന്ന എന്ന മൻപ്രീത് സിംഗ്, ഫരീദ്‌കോട്ടിലെ ധൈപൈയിലെ മൻപ്രീത് ഭൗവ് എന്നിവരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
അമൃത്‌സറിലെ ഡോഡെ കൽസിയ ഗ്രാമത്തിലെ സരാജ് മിന്റു, ഹരിയാനയിലെ തഖത്മാളിൽ നിന്നുള്ള പബ്ബി എന്ന പ്രഭ്ദീപ് സിദ്ധു, ഹരിയാനയിലെ സോനിപത്തിലെ റെവ്‌ലി ഗ്രാമത്തിലെ മോനു ദാഗർ, ഹരിയാനയിലെ ഫത്തേഹാബാദ് സ്വദേശികളാണ് പവൻ ബിഷ്‌ണോയി, നസീബ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
മെയ് 29 ന് പഞ്ചാബിലെ മാൻസ ജില്ലയിലാണ് മൂസ് വാല അക്രമിസംഘത്തിന്റെ വെടിയേറ്റ് വെടിയേറ്റ് മരിച്ചു.
English Summary: Sidhu Moosawala’s murder: Eight arrested so far
You may like this video also