Site icon Janayugom Online

സിദ്ധുവിന്റെ അവസാന ഗാനം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു

siddu

പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയുടെ അവസാനത്തേതായി ഇറങ്ങിയ ഗാനം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു. സിദ്ധുവിന്റെ മരണശേഷം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട എസ്‌വൈഎല്‍ (സത്‌ലജ്-യമുന ലിങ്ക് കനാല്‍) എന്ന ഗാനമാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്. പഞ്ചാബിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പട്ട വിഷയമാണ് ഗാനത്തിന്റെ ഉള്ളടക്കം.
മരണപ്പെടുന്നതിന് മുമ്പ്, അതായത് ജൂണ്‍ 23 നാണ് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സിദ്ധുതന്നെയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നതും. നിയമപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ നിലവില്‍ ലഭ്യമാകില്ലെന്നാണ് ഗാനം തിരഞ്ഞാല്‍ യൂട്യൂബില്‍ കാണാന്‍ കഴിയുക. അപ്‌ലോഡ് ചെയ്തതിനുപിന്നാലെ 27 ദശലക്ഷം വ്യൂസും 3.3 ദശലക്ഷം ലൈക്കുകളുമാണ് ഗാനത്തിന് ലഭിച്ചത്. ഗാനം യൂട്യൂബില്‍ തരംഗമായി മാറി, ഒരാഴ്ചയ്ക്കകം സിദ്ധു കൊല്ലപ്പെടുകയും ചെയ്തു. 

Eng­lish Sum­ma­ry: Sid­hu’s last song has been removed from YouTube

You may like this video also

Exit mobile version