Site iconSite icon Janayugom Online

സിഗ്നേച്ചര്‍ ബാങ്ക് റേറ്റിങ് താഴ്ന്നു; ആറ് ബാങ്കുകള്‍ നിരീക്ഷണത്തില്‍

തകര്‍ച്ചയ്ക്കു പിന്നാലെ സിഗ്നേച്ചര്‍ ബാങ്കിന്റെ റേറ്റിങ് ജങ്ക് വിഭാഗത്തിലേക്ക് താഴ്ത്തി മൂഡീസ്. ബാങ്കിനു കീഴിലുള്ള കടം സി വിഭാഗത്തിലേക്ക് തരംതാഴ്ത്തി. കൂടാതെ യുഎസിലെ ആറ് ബാങ്കുകള്‍ നിരീക്ഷണത്തിലാണെന്നും മൂഡീസ് അറിയിച്ചു. അതേസമയം ഭാവിയിലെ സിഗ്‌നേച്ചര്‍ ബാങ്കിന്റെ റേറ്റിങ്ങുകള്‍ പിന്‍വലിക്കുമെന്നും മൂഡീസ് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫസ്റ്റ് റിപ്പബ്ലിക് ബാങ്ക്, സിയോണ്‍ ബാന്‍കോര്‍പറേഷന്‍, വെസ്റ്റേണ്‍ അലയന്‍സ് ബാന്‍കോര്‍പ്, കോമെറിക്ക, യുഎംബി ഫിനാന്‍ഷ്യല്‍ കോര്‍പ്, ഇന്‍ട്രസ്റ്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എന്നിവയാണ് മൂഡീസിന്റെ നിരീക്ഷണത്തിലുള്ള ബാങ്കുകള്‍. ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ, കണക്റ്റിക്കട്ട്, നോര്‍ത്ത് കരോലിന, നെവാഡ എന്നിവിടങ്ങളിലായി 40 ബ്രാഞ്ചുകളാണ് സിഗ്നേച്ചര്‍ ബാങ്കിനുള്ളത്. 2022 ഡിസംബര്‍ 31 വരെ 11,040 കോടി ഡോളറിന്റെ ആസ്തിയും 8260 കോടി ഡോളറിന്റെ നിക്ഷേപവും സിഗ്നേച്ചര്‍ ബാങ്കിന് ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് യുഎസ് റെഗുലേറ്റേഴ്സ് ബാങ്ക് അടച്ചുപൂട്ടിയത്. അതിനു മുമ്പ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന സിലിക്കണ്‍ വാലി ബാങ്കും അടച്ചു പൂട്ടിയിരുന്നു. നടപടിക്ക് മുമ്പ് ബാങ്കിന് 20,900 കോടി ഡോളര്‍ ആസ്തിയും 17,500 കോടി ഡോളര്‍ നിക്ഷേപവും ഉണ്ടായിരുന്നു. 

Eng­lish Summary;Signature Bank down­grad­ed; Six banks under surveillance

You may also like this video

Exit mobile version