ചെെനയില്‍ വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ ചൈനയിലെ ജനന നിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേയ്ക്ക് എത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നാഷണൽ ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക് ഒഫ് ചൈനയാണ് ഇത് സംബന്ധിച്ച ഡാറ്റകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചെെന കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിവാഹ രജിസ്ട്രേഷനുകളുടെ എണ്ണത്തില്‍ 2019–20 അപേക്ഷിച്ച് 17.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തുടർച്ചയായ അഞ്ച് വർഷമായി ജിയാങ്‌സു പ്രവിശ്യയിൽ വിവാഹങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. ഷെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്‌സോ നഗരത്തിലും 2011നെ അപേക്ഷിച്ച് 80 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം വിവാഹിതരായ ചൈനാക്കാരിൽ 46.5 ശതമാനം പേരും 30 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇക്കാര്യങ്ങളും കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നടപ്പിലാക്കിയ ഒറ്റക്കുട്ടി നയവുമാണ് ജനനനിരക്ക് കുറയാൻ കാരണമായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
1000പേർക്ക് 7.52 എന്ന തോതിലാണ് ജനനനിരക്ക് താഴ്ന്നിരിക്കുന്നത്. നേരത്തെ ജനനസംഘ്യ കുറയുന്നത് മറികടക്കാൻ മൂന്ന് കുട്ടികൾ വരെയാകാമെന്ന നിയമത്തിന് ചെെന അംഗീകാരം നല്‍കിയിരുന്നു.
ജനസംഖ്യ കണക്കെടുപ്പിൽ യുവാക്കളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞതിനെ തുടർന്നാണ് ചൈന നിയമത്തിൽ ഭേദഗതി വരുത്തിയത്. എന്നിട്ടും കാര്യമായ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല. യുവാക്കൾക്ക് വിവാഹത്തിനോടും കുട്ടികളോടും താല്പര്യമില്ല എന്നതാണ് ഇതിന് പ്രധാന കാരണം.
english summary; Significant decline in the number of marriage registrations in china
you may also like this video;