Site icon Janayugom Online

വീണ്ടും സിക്ക വൈറസ്: ആശങ്കയില്‍ സംസ്ഥാനം

കാൺപൂരിൽ ആറ് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുപത്തിയഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 36 ആയി ഉയർന്നു. കേസുകളിൽ 14 പേർ സ്ത്രീകളാണെന്നും ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) വിശാഖ് ജി അറിയിച്ചു.

ആരോഗ്യവകുപ്പ് ഞായറാഴ്ച 586 പേരുടെ രക്തസാമ്പിളുകളുടെ പരിശോധനയിലാണ് 25 പേർക്ക് രോഗം സ്ഥിരീകരിച്ചതെന്നും ഡിഎം അറിയിച്ചു. രോഗത്തിന്റെ വ്യാപനം പരിശോധിക്കുന്നതിനും അതിന്റെ ഉറവിടം കണ്ടെത്തുന്നതിനും, ശുചിത്വ പരിപാടികൾ ഊർജ്ജിതമാക്കുന്നതിനും ആരോഗ്യ സംഘങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. വീടുതോറുമുള്ള സാമ്പിളുകൾ ശേഖരിക്കാനും പരിശോധന ഉറപ്പാക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും അതികൃതർ കൂട്ടിച്ചേർത്തു.

പകൽ കാണപ്പെടുന്ന ഈഡിസ് കൊതുകുകളില്‍ നിന്നാണ് സിക്ക വൈറസ് വ്യാപിക്കുന്നത്.

eng­lish sum­ma­ry: Sika virus again: State in concern

you may also like this video

Exit mobile version