Site iconSite icon Janayugom Online

കാനഡയില്‍ സിഖ് വിദ്യാർത്ഥിക്ക് മര്‍ദനം

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് സംഭവം. 17 വയസുള്ള സിഖ് വംശജനായ ഹൈസ്‌കൂൾ വിദ്യാർത്ഥിയെ ബസ് സ്റ്റോപ്പിൽ വച്ച് ആക്രമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്തംബർ 11 ന് വീട്ടിലേക്കുള്ള യാത്രാമധ്യേ ബസില്‍ വച്ചായിരുന്നു ആക്രമണം. വിദ്യാർത്ഥിയെ ബിയറും കുരുമുളക് സ്പ്രേയും ഉപയോഗിച്ചാണ് ഉപദ്രവിച്ചത്.

സംഭവത്തെ കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപലപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനും കോണ്‍സുലേറ്റ് ആവശ്യപ്പെട്ടു.

നിരവധി സാക്ഷി മൊഴികൾ ലഭിച്ചിട്ടുണ്ടെന്നും കൗമാരക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് പറഞ്ഞു. ഈ വർഷം സെൻട്രൽ ഇന്റീരിയർ സിറ്റിയിൽ സിഖ് വിദ്യാർത്ഥിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാർച്ചിൽ, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ 21 കാരനായ ഇന്ത്യയിൽ നിന്നുള്ള സിഖ് വിദ്യാർത്ഥി ഗഗൻദീപ് സിങ്ങിനെ ഒരു കൂട്ടം അജ്ഞാതർ ആക്രമിച്ചിരുന്നു.

Eng­lish Sum­ma­ry: Sikh stu­dent beat­en up in Canada
You may also like this video;

Exit mobile version