Site iconSite icon Janayugom Online

സിഖുകാര്‍ നേരിടുന്നത് വിവിധ വെല്ലുവിളികള്‍, സമുദായത്തെ ശാക്തീകരിക്കാന്‍ യുവാക്കള്‍ ആയുധ പരിശീലനം നേടണം: സിഖുകാരോട് അകാല്‍ തഖ്ത് മേധാവി

എല്ലാ സിഖുകാരും ആയുധ പരിശീലനം നേടണമെന്ന ആവശ്യവുമായി അകാല്‍ തഖ്ത് മേധാവി ഗ്യാനി ഹര്‍പ്രീത് സിങ് .സിഖ് വിഭാഗംവിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഇതിനെ ചെറുക്കാന്‍ ആയുധ വിദ്യ പരിശീലിക്കണമെന്നും ഹര്‍പ്രീത് പറഞ്ഞതായി റിപ്പോര്‍ട്ട്. ഇതിനായി സിഖ് സംഘടനകള്‍ യുവാക്കളെ പാരമ്പര്യ ആയോധന കലകളും, പുതിയ ആയുധങ്ങളെക്കുറിച്ചും പഠിപ്പിക്കണമെന്നും ഹര്‍പ്രീത് ആവശ്യപ്പെട്ടു.അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 38-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഹര്‍പ്രീതിന്റെ പരാമര്‍ശം.

പരിപാടിയില്‍ നിരവധി യുവാക്കള്‍ പ്രോ ഖലിസ്ഥാന്‍ മുദ്രാവാക്യങ്ങളും, ഖലിസ്ഥാന്‍ സിന്ദാബാദ് എന്ന പ്ലക്ക് കാര്‍ഡുകളും ഉയര്‍ത്തിയതായിപറയുന്നു.പലരും കൊല്ലപ്പെട്ട വിഘടനവാദി നേതാവ് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാലയുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സമ്മേളനത്തില്‍ ജര്‍ണയില്‍ സിംഗിന്റെ ത്യാഗത്തെ പ്രശംസിക്കുകയും ഖാലിസ്ഥാനുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ അന്നുമുതല്‍ സിഖുകാരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ രാജ്യത്ത് തുടരുകയാണ്. സുവര്‍ണ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിലൂടെ ഇതിന്റെ ആദ്യ ശ്രമം പുറത്തുവരുന്നത് 1984ലാണ് ഹര്‍പ്രീത് പറഞ്ഞു.യുവാക്കള്‍ മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിമപ്പെടുന്നതിന് മുന്‍പ് അവർക്ക് ആയുധ കലകളില്‍ പരിശീലനം നല്‍കാന്‍ സിഖ് സംഘടനകള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിഖുകാര്‍ക്ക് ഒരിക്കലും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല.

സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും സിഖുകാരെ തകര്‍ക്കാന്‍ പലവിധ ശ്രമങ്ങളും രാജ്യത്ത് നടന്നിട്ടുമുണ്ട് ഇപ്പോള്‍ നടക്കുന്നുമുണ്ട്. ഇത്തവണ പൊലീസുകാരെ ഉപയോഗിച്ച് സിഖുകാരെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ആവോളം ശ്രമിച്ചിട്ടുണ്ട്,’ ഹര്‍പ്രീത് സിംങ്ങിനെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുന്നു

Eng­lish Sum­ma­ry: Sikhs face var­i­ous chal­lenges, youth should get weapons train­ing to strength­en com­mu­ni­ty: Akal Takht chief to Sikhs

You may also like this video:

Exit mobile version